താനൂരിന് 100 കോടി: താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി : പൂരപ്പുഴയില്‍ റഗുലേറ്റര്‍

താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ ലഭിച്ചത് 100 കോടിയുടെ പദ്ധതിക്കുള്ള അംഗീകാരം. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. ആശുപത്രിയില്‍ നിലവിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു.
താനൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് 2020 -2021 വാര്‍ഷിക ബജറ്റിലൂടെ യാഥാര്‍ഥ്യമായത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതോടെ കിടത്തിചികിത്സ അടക്കമുള്ള സൗകര്യങ്ങളാണ് ഉണ്ടാകും.

പൂരപ്പുഴയില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കാനായി 23 കോടി രൂപ ബജറ്റില്‍ അംഗീകാരമായി. 1957ലെ ഇഎംഎസ് മന്ത്രിസഭയിലെ വി ആര്‍ കൃഷ്ണയ്യര്‍ താനൂരില്‍ എത്തിയപ്പോള്‍ കര്‍ഷക സംഘം പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനമായിരുന്നു പൂരപ്പുഴയില്‍ റെഗുലേറ്റര്‍ വേണമെന്നുള്ളത്. നിവേദനത്തിന്റെ കോപ്പിയും ഉപയോഗിച്ച നിയമസഭയില്‍ വി അബ്ദുറഹ്മാന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് ധനകാര്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.
ബദര്‍പള്ളി ചിറക്കല്‍ ഭാഗത്ത് ഗതാഗതയോഗ്യമായ പാലം നിര്‍മ്മിക്കുന്നതിന് 17 കോടി അംഗീകാരമായി. ഒരു വര്‍ഷം മുന്‍പ് പ്രദേശത്ത് തൂക്കുപാലം നിര്‍മ്മിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടന വേളയില്‍ മന്ത്രിയോട് പ്രദേശത്തെ നാട്ടുകാര്‍ വാഹന ഗതാഗതത്തിനു യോജിച്ച പാലം ആവശ്യപ്പെട്ടിരുന്നു.
താനൂരിലെ കര്‍ഷകരുടെ സ്വപ്നപദ്ധതിയായ മോര്യ കാപ്പ് പദ്ധതിക്ക് അഞ്ചുകോടി രൂപകൂടി ബജറ്റില്‍ അംഗീകരിച്ചു. നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് പഞ്ചായത്ത് താനൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുന്നതിനായി 30 കോടിയുടെ അംഗീകാരമായി.
നിറമരുതൂര്‍ ഗവ യുപി സ്‌കൂളിന് മൂന്നു കോടി. രായിരിമംഗലം ജിഎംഎല്‍പി സ്‌കൂളിന് ഒരുകോടി തീരദേശമേഖലയിലെ സ്‌കൂളുകള്‍ക്ക് എട്ടുകോടി എന്നിങ്ങനെ വിദ്യാഭ്യാസമേഖലയിലെ പദ്ധതികള്‍ക്കും ബജറ്റ് അംഗീകാരം.
ഉണ്യാല്‍ മുതല്‍ പുതിയകടപ്പുറം വരെയുള്ള ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി മൂന്നു കോടിയും ബജറ്റില്‍ അംഗീകരിച്ചു. കാട്ടിലങ്ങാടിയില്‍ സിഎച്ച്‌സി സെന്ററിനായി 75 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
കൂടാതെ താനൂര്‍ ഹാര്‍ബര്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്നും, കനോലി കനാല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും താനൂര്‍ എംഎല്‍എ വി അബദ്ുറഹിമാന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top