തവനൂര്‍ മണ്ഡലത്തില്‍ നൂറ് കോടി രൂപയുടെ വികസന പദ്ധതികള്‍

തിരൂവനന്തപുരം:  ഈ വര്‍ഷത്തെ ബജറ്റില്‍  മലപ്പുറം ജില്ലയില്‍ തവനൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ നേട്ടം. 100 കോടിയുടെ വികസന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃപ്രങ്ങോട്-പുറത്തൂര്‍,-മംഗലം പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് 21 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തവനൂര്‍ കേളപ്പജി ഗവ. കാര്‍ഷിക എഞ്ചിനീയറിങ് കോളേജിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം നിര്‍മിക്കുവാന്‍ 10 കോടിയും തവനൂര്‍ ഗവണ്‍മെന്റ് കോളജിന്റെ കെട്ടിടനിര്‍മ്മാണം രണ്ടാം ഘട്ടത്തിന് 10 കോടിയും അനുവദിച്ചു.
എടപ്പാള്‍ തവനൂര്‍ റോഡ് പുനരുദ്ധാരണത്തിന് അഞ്ച് കോടിയും അതളൂര്‍തൃക്കണാപുരം റോഡ് പുനരുദ്ധാരണത്തിന് നാല് കോടിയും അനുവദിച്ചിട്ടുണ്ട്. തൃപ്രങ്ങോട് പി,എച്ച്.സി കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് കോടി രൂപയും തൃപ്രങ്ങോട് മിനിസ്റ്റേഡിയം നിര്‍മ്മാണത്തിന് എട്ട് കോടിയും വകയിരുത്തി. ആറ് കോടി രൂപയാണ് എടപ്പാള്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. മൂന്നു കോടി ആലത്തിയൂര്‍ പളളിക്കടവ് റോഡ് പുനരുദ്ധാരണത്തിനും രണ്ടു കോടി തിരൂര്‍ – ചമ്രവട്ടം റോഡ് പുനരുദ്ധാരണത്തിനും അനുവദിച്ചു. ബജറ്റില്‍ അഞ്ച് കോടി രൂപ വീതമാണ് തൃപ്രങ്ങോട് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനും കൂട്ടായി പടിഞ്ഞാറേക്കര ഫിഷ് ലാന്‍ഡിങ്് സെന്റര്‍ നിര്‍മ്മാണത്തിനും വകയിരുത്തിയിരിക്കുന്നത്. ചമ്രവട്ടം സ്നേഹപാതയില്‍ പ്രളയത്തില്‍ തകര്‍ന്ന ഭാരതപ്പുഴയുടെ തീരഭിത്തി പുനര്‍നിര്‍മ്മിക്കാനും അഞ്ച് കോടി അനുവദിച്ചു.
തൃക്കണാപുരം സി.എച്ച്.സി. കെട്ടിടനിര്‍മ്മാണത്തിന് മൂന്ന് കോടി കോടിയും പട്ടയില്‍ കടവ് പാലം നിര്‍മ്മാണത്തിന് 1.5 കോടിയും അനുവദിച്ചിട്ടുണ്ട്. കാരാട്ട് കടവ് പാലം നിര്‍മ്മാണത്തിന് 1.8 കോടി വകയിരുത്തി. കുണ്ടയാര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് എട്ട് കോടി അനുവദിച്ചു. രണ്ടു കോടി വീതം മൂതൂര്‍ജി.ബി.എല്‍.പി.സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിനും കമ്മുക്ക് ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വെള്ളാട്ടുപാടം വരെ ജലസേചന പദ്ധതി നടപ്പാക്കാനും അനുവദിച്ചിട്ടുണ്ട്. ഒരു കോടി രൂപ പുറത്തൂര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണത്തിനായും വകയിരുത്തി. ബജറ്റില്‍ രണ്ടു കോടി വീതം വട്ടകുളം പി.എച്ച്.സി. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിട നിര്‍മ്മാണത്തിനും പോത്തന്നൂര്‍ ജി.യു.പി.സ്‌കൂള്‍ കെട്ടിടനിര്‍മ്മാണത്തിനും അനുവദിച്ചിട്ടുണ്ട്. മൂന്നു കോടി രൂപയാണ് ജി.എം.എല്‍.പി. സ്‌കൂള്‍, കൂട്ടായി സൗത്ത് കെട്ടിടനിര്‍മ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top