താനൂര്‍ ഹാര്‍ബറില്‍ യുവാവ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍

താനൂര്‍: ഹാര്‍ബറില്‍ യുവാവിനെ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര ചുള്ളിക്കുന്ന് സ്വദേശി പരേതനായ പുല്ലാണി കോരുവിന്റെ മകന്‍ കുട്ടനാ(38)ണ് മരിച്ചത്.
രണ്ട് ദിവസമായി കാണാതായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പോലീസും ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അമ്മ :ദേവകി.
സഹോദരങ്ങള്‍: ബാബു, രാജന്‍, ഷാജി

Share news
error: Content is protected !!
Scroll to Top