വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി

വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് പോലീസ് റിപ്പോര്‍ട്ട്. വനാതിര്‍ത്തികളില്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഒരുക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കണ്ണൂര്‍ റേഞ്ച് ഐജിക്ക് കൈമാറി.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ ശക്തമാക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒറ്റയ്‌ക്കോ കൂട്ടമായോ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വയനാട്ടില്‍ ഉണ്ടാകുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ തന്നെ സാധ്യതയുണ്ടെന്നും പ്രചരണ സംഘങ്ങളോ ആക്രമിക്കപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാവേയിസ്റ്റ് നേതാകളെ കൊലപ്പെടുത്തിയതിന്റെ പ്രത്യാക്രമണമായാണ് ഇതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി പി സുനീറിനും തുഷാര്‍ വെള്ളാപ്പള്ളിക്കും പോലീസ് സുരക്ഷ ശക്തമാക്കും. വനാതിര്‍ത്ഥികളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഗണ്‍മാന്‍മാരെ നിയോഗിക്കും. രാഹുല്‍ ഗാന്ധി 17 ന് എത്തുന്ന സാഹചര്യത്തില്‍ മാവോയിസ്റ്റുകളെ നേരിടുന്ന തണ്ടര്‍ബോള്‍ട്ടിന്റെ വിന്യാസം വയനാട്ടില്‍ ശക്തിപ്പെടുത്താനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles