കല്‍പ്പറ്റ:നേരത്തെ ഗ്രീന്‍ സോണില്‍ വരെ ഉണ്ടായിരുന്ന വയനാട് ജില്ല അതീവ ജാഗ്രതയിലേക്ക്. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 16 പേരില്‍ 5 പേരും വയനാട്ടില്‍ നിന്നുള്ളവരാണ്.
വിദേശത്ത് നിന്ന് വന്ന സുല്‍ത്താന്‍ ബത്തേരി ചീരാല്‍ താഴത്തൂര്‍ സ്വദേശിയായ ഗര്‍ഭിണി,ഭര്‍ത്താവ്, കോയമ്പാട് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹോദരന്‍, ട്രക്ക് ഡ്രൈവറുടെ മകളുടെ സമ്പര്‍ക്കപട്ടികയിലുള്ള ഒരു വയസ്സുള്ള കുഞ്ഞ്, പനവല്ലി സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ കോണ്‍ട്രാക്റ്റ് ട്രെയിസിങ്ങിംഗിന് മുന്‍ സ്‌റ്റേറ്റ് എപ്പിഡോമോളജിസ്റ്റ് ഡോ.സുകുമാരന് ചുമതല നല്‍കി.




