തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും ഫലം നെഗറ്റീവ് ഇല്ല. വയനാട്ടില്‍ 5 പേര്‍ക്കും മലപ്പുറത്ത് 4 പേര്‍ക്കും ആലപ്പുഴ കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതം പേര്‍ക്കും, കൊല്ലം, പാലക്കാട് കാസര്‍ക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നത്തെ രോഗബാധിതരില്‍ ഏഴുപേര്‍ വിദേശത്തുനിന്നും, തമിഴ്‌നാട്ടില്‍ നിന്ന് നാലുപേര്‍ക്കും, മുംബയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്കുമാണ് രോഗം വന്നത്. 576 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്
48,825 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 538 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്
ഇന്ന് 122 പേരെയാണ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 36 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കോഴിക്കോട് 17 പേരും കാസര്‍ക്കോട്ട് 16പേരും ഇന്ന് ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചിട്ടുണ്ട്.
വയനാട്ടില്‍ ആണ് നിലവില്‍ ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചവരുള്ളത്. പത്തൊന്‍പത് പേര്‍. സംസ്ഥാനത്ത് 80 പേര്‍ നിലവില്‍ രോഗത്തിന് ചികിത്സയിലാണ്
സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകള്‍ എണ്ണം ഇന്ന് 16 ആണ്.
കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച 576 പേരില്‍ 311 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. എട്ട് പേര്‍ വിദേശികളായിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 70ഉം ആണ് . 187 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും രോഗം പടരുന്നത് ഗൗരവമുള്ള വിഷയമാണ്. അവരുടെ സുരക്ഷ ശക്തമാക്കുന്നതിന് കൂടുതില്‍ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




