HIGHLIGHTS : okra Water for hair growth
– വിറ്റാമിന്‍ എ, സി, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഉള്‍പ്പെടെയുള്ള ആവശ്യ പോഷകങ്ങളുടെ ഒരു കലവറയാണ് വെണ്ടയ്ക്ക വെള്ളം. ഈ പോഷകങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, മാത്രമല്ല വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ഹെയര്‍ ഫോളിക്കിളുകളെ(follicles) ഉത്തേജിപ്പിക്കുകയും ചെയ്യും.
– വെണ്ടയ്ക്ക വെള്ളം ഒരു നാച്ചുറല്‍ ഹെയര്‍ കണ്ടീഷണറായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് മുടിയെ മൃദുവും മിനുസമാര്‍ന്നതും ആക്കുന്നു. കൂടാതെ മുടിയുടെ ഫ്രിസ് കുറയ്ക്കാനും,സില്‍ക്കി ലോക്കുകള്‍ നല്‍കാനും സഹായിക്കുന്നു.

– മുടി വളര്‍ച്ചയ്ക്ക് ആരോഗ്യമുള്ള തലയോട്ടി അത്യാവശ്യമാണ്, വെണ്ടയ്ക്ക വെള്ളം ഇത് നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ താരന്‍ കുറയ്ക്കുന്നു.
– വെണ്ടയ്ക്ക് വെള്ളം പതിവായി പുരട്ടുന്നത് മുടി കൊഴിയുന്നത് തടയാനും,മുടിയിഴകളെ ശക്തിപ്പെടുത്തുന്നതിനും അവയ്ക്ക് കേടുപാടുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
– വെണ്ടയ്ക്ക വെള്ളം മുടിക്ക് തിളക്കം നല്‍കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു