Section

malabari-logo-mobile

സ്‌കൂള്‍ പരിസരത്ത് മാലിന്യം നിക്ഷേപിച്ച് സാമൂഹ്യദ്രോഹികള്‍: നടപടിയെടുക്കാതെ അധികൃതര്‍

HIGHLIGHTS : പരപ്പനങ്ങാടി:  പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിന് മുന്നില്‍ റോഡരികില്‍ മാലിന്യം ചീഞ്ഞളിയുന്നു. മാലിന്യം നീക്കം ചെയ്യുകയോ, അവ നിക്ഷേപിച്ചവര്‍ക്കെതി...

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ബിഇഎം എല്‍പി സ്‌കൂളിന് മുന്നില്‍ റോഡരികില്‍ മാലിന്യം ചീഞ്ഞളിയുന്നു. മാലിന്യം നീക്കം ചെയ്യുകയോ, അവ നിക്ഷേപിച്ചവര്‍ക്കെതിരെ യാതൊരു നടപടിയുമുണ്ടാവത്തതിലും പ്രതിഷേധം ശക്തമാകുന്നു.

നേരത്തെ ഇവിടെ ആളുകള്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത് നീക്കം ചെയ്യുകയും മാലിന്യം നിക്ഷേപിക്കരുതെ എന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബോര്‍ഡു തന്നെ എടുത്തുമാറ്റിയാണ് ഇവിടെ സാമുഹ്യദ്രോഹികള്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് റോഡുപണി നടക്കുകയും മഴവെള്ളം തളംകെട്ടിനില്‍ക്കുയും ചെയ്യുന്നിടത്താണ് സാനിറ്ററി നാപ്കിന്‍ അടക്കമുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ കിടന്ന് ചീഞ്ഞളിയുന്നത്. തൊട്ടടുത്ത് ബിഇഎം എല്‍പി സ്‌കൂളാണ്. ഇവിടേക്ക് വരുന്ന പിഞ്ചുകുട്ടികളടക്കം ഇതില്‍ ചവിട്ടിനടക്കുന്ന അവസ്ഥയാണുള്ളത്. മാലിന്യം നീക്കം ചെയ്യാതതില്‍ രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്

sameeksha-malabarinews

നഗരസഭയില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ മാത്രം ദുരത്താണ് മാലിന്യനിക്ഷേപിച്ചിരിക്കുന്നത്‌ . മാലിന്യം  നാളെ നീക്കം ചെയ്യുമെന്നാണ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. നേരത്തെ നഗരസഭയുടെ മറ്റ് ചില റോഡുകളില്‍ മാലിന്യം കണ്ടത്തിയതിനെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ അവ നിക്ഷേപിച്ചവരെ കണ്ടെത്തുകയും വലിയ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.

phtot: niyas p murali

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!