
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മുഖ്യമന്ത്രിമായി
നടത്തിയ ചർച്ചയിൽ സംതൃപ്തി എന്ന സമസ്ത പ്രതിനിധികൾ. നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കാൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വിശാലമായ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സർക്കാർ പ്രതീക്ഷയുണ്ടെന്നും സമസ്ത പറഞ്ഞു.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്തു സർക്കാറിന് അറിയിച്ചത്. സർക്കാറി നിർദേശം ആയിരുന്നില്ല അതുകൊണ്ടുതന്നെ സർക്കാറിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നും അല്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ ചർച്ച നടത്തും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരു.
സമരം ചെയ്യുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.




