സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്നു വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം

സംസ്ഥാനത്തെ തൊഴിലുടമ – തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്നു വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. ‘തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ’ എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം ‘ലേബർ സ്റ്റാറ്റിസ്റ്റിക്സ് അറ്റ് എ ഗ്ലാൻസ് കേരള 2020’ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്രയ്ക്കു നൽകി പ്രകാശനം ചെയ്തു.

തൊഴിൽ തർക്ക പരിഹാരത്തിൽ 29.61% വർധന. രജിസ്റ്റർ ചെയ്ത പ്ലാന്റേഷനുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2.89 ശതമാനം വർധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയിൽ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തിൽ അഞ്ചു വർഷത്തിനിടെ 25.32 ശതമാനം വർധനവുമുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യമായി സ്ത്രീകൾക്ക് 152.98 ശതമാനം അധിക തുക ആനുകൂല്യമായി നൽകിയെന്നും പഠനം വെളിപ്പെടുത്തുന്നു.
കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴിൽ ഷെഡ്യൂളുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ നിയമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്.

ലേബർ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണു പുസ്തകം തയ്യാറാക്കിയത്.

തൊഴിൽ വകുപ്പിന്റെ ‘തൊഴിൽ ക്ഷേമ രംഗം’ മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Share news
error: Content is protected !!
Scroll to Top