മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്കൂളിനു നേരെ ആക്രമണം.

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂളിനു നേരെ ആക്രമണം. സെൻറ് ജോസഫ് സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
സംഭവത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. സ്കൂൾ അധികൃതർ എട്ട് വിദ്യാർത്ഥികളെ മതംമാറ്റി എന്ന് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റു മിഷനറി സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കും എന്ന് പോലീസ് അറിയിച്ചു. ആരോപണവിധേയമായ മതപരിവർത്തനത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചു

Share news
error: Content is protected !!
Scroll to Top