Section

malabari-logo-mobile

വളാഞ്ചേരി മുതല്‍ കാശ്മീര്‍ വരെ കാല്‍നട യാത്ര; മലപ്പുറം സൈനിക കൂട്ടായ്മ ദമ്പതിമാര്‍ക്ക് സ്വീകരണമൊരുക്കി

HIGHLIGHTS : Walking from Valancherry to Kashmir; The Malappuram Military Community hosted a reception for the couple

കുറ്റിപ്പുറം: വളാഞ്ചേരി മുതല്‍ കാശ്മീര്‍ വരെ 107 ദിവസം കൊണ്ട് 3700 കിലോമീറ്ററിലധികം ദൂരം കാല്‍നട യാത്ര ചെയ്ത്, മഞ്ഞു മലകള്‍ക്ക് മുകളില്‍ ദേശീയ പതാക നാട്ടി ചരിത്രം കുറിച്ച ദമ്പതികളായ മെമ്പര്‍ എന്‍കെ അബ്ബാസിനും, ഭാര്യ ഷഹനക്കും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ മലപ്പുറം സൈനിക കൂട്ടായ്മ സ്വീകരണം നല്‍കി. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ വളാഞ്ചേരി ടൗണിലും, അവരുടെ ജന്മനാട്ടിലും സ്വീകരണം നല്‍കി.

മലപ്പുറം സൈനിക കൂട്ടായ്മയിലെ മെംബേര്‍സായ സതീഷ് കോട്ടക്കല്‍, ഹരീഷ് വാഴയൂര്‍, വിശ്വനാഥന്‍ വളാഞ്ചേരി, സുരേഷ് ബാബു എടപ്പാള്‍, ശിഹാബ് ടിപി വളാഞ്ചേരി, വിബിന്‍ പള്ളിയാളി, മുഹമ്മദ് ഇക്ബാല്‍ എടരിക്കോട്, സതീഷ് സാര്‍ ശിക്ഷണത്തില്‍ കോട്ടക്കല്‍ ട്രെയിനിങ് ചെയ്യുന്ന കുട്ടികള്‍, എന്റെ രാജ്യം കുട്ടികള്‍, സൈക്കിളില്‍ മലപ്പുറത്തു നിന്നും കുറ്റിപ്പുറം വരെയും, അവിടെ നിന്നും അവസാനം വരെയും റാലിയില്‍ സൈക്കിളില്‍ തന്നെ അനുഗമിച്ച എന്റെ രാജ്യം മലപ്പുറത്തെ മുഹമ്മദ് റോഷന്‍, വളാഞ്ചേരിയിലെ വിവിധ സാംസ്‌കാരിക -സാമൂഹിക സംഘടന പ്രധിനിധികള്‍, എംഎസ്‌കെ-യുടെ എല്ലാ മെംബേര്‍സിനും മലപ്പുറം സൈനിക കൂട്ടായ്മയുടെ ഒരായിരം നന്ദി പറയുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!