തിരൂരില്‍ 2 കിലോ കഞ്ചാവുമായി 69 കാരന്‍ പിടിയില്‍

തിരൂര്‍: തിരൂരില്‍ കഞ്ചാവുമായി 69കാരനെ അറസ്റ്റ് ചെയ്തു. ചെറിയമുണ്ടം വില്ലേജില്‍ വാണിയന്നൂര്‍ ദേശത്ത് കുന്നത്ത് പറമ്പില്‍ വീട്ടില്‍ അയമുവിനെയാണ് 2.100 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് കേസുകളില്‍ പെട്ടയാളാണ് പ്രതിയെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

മീശപ്പടി ഭാഗത്ത് രാത്രി കാല പട്രോളിംഗിനിടെ ഇരിങ്ങാവൂര്‍ എംകെഎച്ച് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പി. ജിജു ജോസും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

എന്‍ഡിപിഎസ് പ്രതികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയായി ഇരിങ്ങാവൂര്‍ ഭാഗങ്ങളില്‍ പട്രോളിംഗ് നടത്തിവരുകയായിരുന്നു എക്‌സൈസ് സംഘം. ആവശ്യക്കാരനെന്ന വ്യാജേന വിളിച്ച് വരുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും.

പാര്‍ട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സസപകടറായ പി. ജിജു ജോസ് പ്രിവന്റീവ് ഓഫീസറായ സുനില്‍ കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് എം. ധനേഷ്, മുഹമ്മദ് അലി.കെ, എക്‌സൈസ് ഡ്രൈവര്‍ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു

 

Share news
error: Content is protected !!
Scroll to Top