Section

malabari-logo-mobile

ലോക ജലദിനത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ കുരുന്നുകള്‍

HIGHLIGHTS : Children of Parappanangadi Walkers Club remove waste on World Water Day

പരപ്പനങ്ങാടി : ഭൂമിയല്‍ ഇനിയൊരു മഹായുദ്ധമുണ്ടാകുന്നുണ്ടെങ്കില്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ശുദ്ധ ജലത്തിന്റെ കുറവ് ശരീരത്തില്‍ പല അസുഖങ്ങള്‍ വരാന്‍ കാരണമാകുന്നു.
ലോക ജലദിനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇത്തരം കാര്യങ്ങളാണ്. തീരുമാനങ്ങളെടുക്കേണ്ടതും ഉചിതമായി പ്രവര്‍ത്തിക്കേണ്ടതും മനുഷ്യരാണ്.

sameeksha-malabarinews

ലോക ജലദിനത്തില്‍ മണ്ണിനെയും ജലത്തെയും മലിനമാക്കുന്ന പ്ലാസ്റ്റിക് വേസ്റ്റുകളും ചപ്പു ചവറുകളും പെറുക്കി എടുത്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ കുരുന്നുകള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാവുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!