Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് രോഗബാധ ; 99 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 161 പേര്‍ക്ക് ഉറവിടമറിയാതെ നാല് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,690 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,337 പേര്‍

മലപ്പുറം : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 24) വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമുള്‍പ്പടെ 173 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ നാല് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 161 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. 99 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,19,848 ആയി.

16,337 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,690 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 107 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 56 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 603 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

sameeksha-malabarinews

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (മാര്‍ച്ച് 24) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 01
ആലങ്കോട് 04
ആലിപ്പറമ്പ 02
ആനക്കയം 01
അങ്ങാടിപ്പുറം 01
അരീക്കോട് 01
ചീക്കോട് 01
ചെറിയമുണ്ടം 04
ചോക്കാട് 03
എടക്കര 04
എടവണ്ണ 07
എടയൂര്‍ 01
ഏലംകുളം 06
ഇരിമ്പിളിയം 03
കാളികാവ് 01
കല്‍പ്പകഞ്ചേരി 03
കണ്ണമംഗലം 05
കരുവാരക്കുണ്ട് 02
കീഴാറ്റൂര്‍ 02
കോഡൂര്‍ 03
കോട്ടക്കല്‍ 08
മക്കരപ്പറമ്പ 01
മലപ്പുറം 07
മമ്പാട് 02
മഞ്ചേരി 02
മാറാക്കര 01
മാറഞ്ചേരി 02
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 01
മുതുവല്ലൂര്‍ 01
നന്നംമുക്ക് 06
നിലമ്പൂര്‍ 04
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 03
പള്ളിക്കല്‍ 04
പരപ്പനങ്ങാടി 02
പറപ്പൂര്‍ 06
പെരിന്തല്‍മണ്ണ 04
പെരുമണ്ണ ക്ലാരി 02
പൊന്മള 02
പൊന്മുണ്ടം 04
പൊന്നാനി 04
പൂക്കോട്ടൂര്‍ 04
പോത്തുകല്ല് 01
പുളിക്കല്‍ 01
താനാളൂര്‍ 01
താനൂര്‍ 01
തലക്കാട് 02
തവനൂര്‍ 07
താഴെക്കോട് 01
തേഞ്ഞിപ്പലം 03
തിരുവാലി 01
തൃക്കലങ്ങോട് 01
തിരൂരങ്ങാടി 03
വളവന്നൂര്‍ 06
വള്ളിക്കുന്ന് 09
വട്ടംകുളം 01
വെളിയങ്കോട് 02
വേങ്ങര 01
വെട്ടത്തൂര്‍ 03
വെട്ടം 01
വണ്ടൂര്‍ 01

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!