Section

malabari-logo-mobile

അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം: 1000 രൂപ കൂട്ടി

HIGHLIGHTS : Wages of Anganwadi workers: Increased by Rs

തിരുവനന്തപുരം: അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 10 വര്‍ഷത്തിനുമുക ളില്‍ സേവന കാലാവധിയുള്ള വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരവും മറ്റുള്ളവരുടേത് 500 രൂപയുമാണ് കുട്ടിയത്. 60,232 പേര്‍ക്കാണ് ആനു കൂല്യം ലഭിക്കുക. ഇതില്‍ 44,737 പേര്‍ക്ക് ആയിരവും 15,495 പേര്‍ക്ക് 500 രൂപയും വര്‍ധിക്കും. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് 12,000 രൂപ യും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയു മാണ് ലഭിക്കുന്നത്. കഴിഞ്ഞ ഡി സംബര്‍മുതല്‍ പുതുക്കിയ വേത നത്തിന് അര്‍ഹതയുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോ പാല്‍ അറിയിച്ചു.

അങ്കണവാടി ജീവനക്കാര്‍ക്കു ള്ള വേതനത്തില്‍ കേന്ദ്രവിഹിതം നല്‍കാതെ തടഞ്ഞുവച്ചിരിക്കുക യാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രവിഹിതംകൂടി ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ മുടങ്ങാതെ വേതനം നല്‍കുന്നത്. നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് 4500 രൂപയാണ് കേന്ദ്രവിഹിതം. സംസ്ഥാന സര്‍ ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങ ളുടെയും വിഹിതം 7500 രൂപയാ ണ്. വര്‍ക്കര്‍മാര്‍ക്ക് 13,000 വേതന മാകുമ്പോള്‍ സംസ്ഥാനവിഹിതം 8500 ആയി ഉയരും. ഹെല്‍പ്പര്‍മാ ര്‍ക്ക് 8000 രൂപ വേതനത്തി 2250 രൂപ മാത്രമാണ് കേന്ദ്രവിഹിതം. സംസ്ഥാന സര്‍ക്കാര്‍ 1000 രൂപകൂ ടി വര്‍ധിപ്പിച്ചതോടെ സംസ്ഥാന വിഹിതം 6750 ആകും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!