ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 3 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

അമ്മാന്‍ ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്കു പരുക്കേറ്റു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യം. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കൃത്യസമയത്ത് തക്ക തിരിച്ചടി നല്‍കുമെന്ന് ജോ ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top