പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. അറുമുഖന്‍ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് കണ്ണനെ ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുനെല്ലായി പാളയത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മദ്യപിക്കുന്നതിനെയുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റാണ് മരണം സംഭവിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് കണ്ണനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top