കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം; രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വേനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്വാമി(55), വര്‍ഗീസ് (58) എന്നിവരാണ് മരിച്ച മലയാളികള്‍.

മലപ്പുറം സ്വദേശി ബഷീറിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. സോളിഡ് ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഫാം ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top