സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല; ദുര്‍ബലപ്പെടുത്താനോ നോവിക്കാനോ ആരും ശ്രമിക്കരുത്, സാധിക്കില്ല: ജിഫ്രി തങ്ങള്‍

ബംഗളൂരു: സമസത രാഷട്രിയപ്രസ്ഥാനമല്ലെന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസതയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുത്. സമസ്തയുടെ ശക്തി അംഗീകരിക്കണമെന്നാണ് എല്ലാ ജനവിഭാഗക്കാരോടും പറയാനുള്ളത് അദ്ദേഹം പറഞ്ഞു. ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന സമസ് നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍.

സമസ്തയുടെ പ്രവര്‍ത്തനം കേരളത്തില്‍ മാത്രം ഒതുങ്ങില്ല. ആഗോള തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണിത്. സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെ ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജിഫ്രി മുത്തക്കോയ തങ്ങള്‍ പറഞ്ഞു.

ഒരു ശക്തിക്കും ഒരു കാലത്തും ദുര്‍ബലപ്പെടുത്താന്‍ സാധിക്കാത്ത, ഒരു വന്‍ ശക്തിയായി ഈ സംഘടന വളര്‍ന്നുകഴിഞ്ഞു. ഈ പ്രസ്ഥാനത്തെ നോവിക്കാനും ദുര്‍ബലപ്പെടുത്താനും ആരും ശ്രമിക്കരുത്. ഈ സമുദായം ഇവിടെ നിലനില്‍ക്കുന്ന കാലത്തോളം ഇതിനെ നശിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും ആര്‍ക്കും സാധ്യമല്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം 2026 ഫെബ്രുവരി ആറ്, ഏഴ്, എട്ട് തിയതികളില്‍ നടക്കുമെന്ന് തങ്ങള്‍ അറിയിച്ചു. വാഫി, വഫിയ്യയ്ക്കു ബദലായി ആരംഭിച്ച എസ്.എന്‍.ഇ.സി കോഴ്‌സുകളുടെ ബിരുദവും അദ്ദേഹം പ്രഖ്യാപിച്ചു. കോഴ്സില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന ആണ്‍കുട്ടികള്‍ സനാഇ എന്നും പെണ്‍കുട്ടികള്‍ സനാഇയ്യ എന്നും അറിയപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top