
വടകര : സഫ്ദര്‍ ഹാഷ്മി നാട്യസംഘം സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകോത്സവം വ സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടക്കുന്നു. ആറു ദിവസങ്ങളിലായി വ്യത്യസ്തതയാര്‍ന്ന നിരവധി പരിപാടികള്‍ ഇതോടൊപ്പം നടക്കും
കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വടകരയുടെ മുദ്ര പതിപ്പിച്ച മണ്‍മറഞ്ഞ പ്രതിഭകളുടെ ഓര്‍മ്മകള്‍ക്ക് ആദരമര്‍പ്പിച്ചും കേരളത്തിലെ പ്രതിഭാധനരായ നിരവധി വ്യക്തിത്വങ്ങള്‍ക്ക് വടകരയുടെ ആദരമര്‍പ്പിച്ചുമാണ് പുസ്തകോത്സവത്തിലെ സാംസ്‌കാരിക പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 9 വൈകുന്നേരം 6 മണിക്ക് പ്രമുഖ അഭിനേത്രിയും കാന്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവുമായ ദിവ്യ പ്രഭ ഉദ്ഘാടനം നിര്‍വഹിക്കും .
സെപ്റ്റംബര്‍ 17 ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആട്ടം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമുള്ള ആദരം ഷാഫി പറമ്പില്‍ എം.പിയും കെ.കെ രമ എം.എല്‍.എയും വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. പി ബിന്ദുവും ചേര്‍ന്ന് നല്‍കും. തുടര്‍ന്ന് ആട്ടം സിനിമയുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.
തുടര്‍ന്ന് വിവിധ ദിവസങ്ങളില്‍ കവിതാക്യാമ്പ്, കഥാക്യാമ്പ് തിരക്കഥാക്യാമ്പ് എന്നിവയില്‍ ബെന്യാമിന്‍,ഉണ്ണി. ആര്‍,സുഭാഷ് ചന്ദ്രന്‍, ആര്‍.രാജശ്രീ , വിനോയ് തോമസ്, ബിപിന്‍ ചന്ദ്രന്‍, പി.വി ഷാജി കുമാര്‍, വീരാന്‍ കുട്ടി, ഷീജ വക്കം തുടങ്ങി കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും.
കടത്തനാടന്‍ ചിത്രകല കൂട്ടായ്മ ക ചികയുമായി സഹകരിച്ചുകൊണ്ട് ചിത്രകലാ ക്യാമ്പും ചിത്രപ്രദര്‍ശനവും നടക്കും.
നിലമ്പൂര്‍ ആയിഷ , മുതിര്‍ന്ന ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു, കല്‍പ്പറ്റ നാരായണന്‍, ഇ.വി വത്സന്‍, ആദി തുടങ്ങിയ എഴുത്തുകാരെയും കലാപ്രവര്‍ത്തകരെയും ആദരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




