വിവി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം:വിവി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ വന്നിരുന്നു. എന്നാല്‍ ശ്രീലേഖ മേയര്‍ ആവുന്നതിനെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ഡെപ്യൂട്ടി മേയര്‍ ആയേക്കും.

ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന വി വി രാജേഷിന്റെയും ആര്‍ ശ്രീലേഖയുടെയും പേരുകള്‍ ആയിരുന്നു കൂടുതല്‍ സാധ്യതയില്‍ ഉണ്ടായിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നാല് പതിറ്റാണ്ടായി ഇടത്പക്ഷത്തിനൊപ്പം നിന്ന തിരുവനന്തപുരം കോര്‍പറേഷന്‍ അന്‍പത് സീറ്റുമായാണ് ഇത്തവണ ബിജെപി പിടിച്ചത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോര്‍പ്പറേഷന്‍ ഭരണം ലഭിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top