റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു;  പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. എറണാകുളം – പൂനെ ഓഖ എക്സ്പ്രസാണ് റീൽ ചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്.

രണ്ട് പേരെയും കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top