ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ബീച്ച് വോളിബോള്‍; പാറ്റേണ്‍ കാരന്തൂരും എസ്.എന്‍.ജി.സി ചേളന്നൂരും ജേതാക്കള്‍

കോഴിക്കോട്:ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ബീച്ച് വോളിബോള്‍ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കക്കട്ടില്‍ വോളിബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി പാറ്റേണ്‍ കാരന്തൂരും പുരുഷ വിഭാഗത്തില്‍ സായി കാലിക്കറ്റിനെ തോല്‍പ്പിച്ച് എസ്.എന്‍.ജി.സി ചേളന്നൂരും ജേതാക്കളായി.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ ഷാജേഷ് കുമാര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top