Section

malabari-logo-mobile

സെഞ്ച്വറി നിറവില്‍ വിഎസ്;  വിഎസ് അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാള്‍

HIGHLIGHTS : VS at the turn of the century; Today is VS Achuthanandan's 99th birthday

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ നൂറാം വയസ്സിലേക്ക്. മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസിന് ഇന്ന് 99-ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് പ്രത്യേകം ചടങ്ങുകളില്ല.

രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

sameeksha-malabarinews

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായത്. ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമര നായകനാണ്.

97 വയസ്സുവരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. 2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്.

പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും നിരന്തരം പോരാട്ടത്തിന്റെ വഴിവെട്ടിത്തെളിച്ച നേതാവായിരുന്നു വിഎസ്. പാര്‍ട്ടി സെക്രട്ടറിയായ പിണറായിയും മുഖ്യമന്ത്രിയായി വിഎസും പരസ്പരം പോര്‍വിളികളുമായി കളം നിറഞ്ഞ കാലമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!