Section

malabari-logo-mobile

തൊഴിലവസരങ്ങൾ; വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

HIGHLIGHTS : employment opportunities; Vacancy in Vandoor Taluk Hospital

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒഴിവ്
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നടക്കും. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ലാബ് ടെക്നീഷ്യന് ഡി.എം.എല്‍.റ്റി/ ബി.എസ്.സി എം.എല്‍.റ്റി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഫാര്‍മസിസ്റ്റിന് ഡി.ഫാം/ ബി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ഒക്ടോബര്‍ 22ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം എത്തണം.

അപേക്ഷാ തീയതി നീട്ടി
ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിപ്രോസിക്യൂട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ ഒന്ന് വരെ നീട്ടി. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസിനു താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ നിശ്ചിത വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറിയുടെ അസല്‍ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ നവംബര്‍ ഒന്നിന് വൈകീട്ട് നാലിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

അധ്യാപക ഒഴിവ്

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ 24ന് വൈകിട്ട് നാലിനു മുമ്പ് www.lbt.ac.in ൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം.

sameeksha-malabarinews

ഇന്റർവ്യൂ മാറ്റി

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ യിൽ വെൽഡർ, വെൽഡർ (ജി.ജി) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ (എസ്.സി വിഭാഗം) നിയമിക്കുന്നതിന് ഒക്ടോബർ 22 ന് രാവിലെ 10 ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.

കീ ബോർഡ് അധ്യാപക ഒഴിവ്

ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ  23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.

താത്കാലിക നിയമനം

ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന) 41  വയസാണ് പ്രായപരിധി. അർഹരായവർക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 7ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും, ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലും ടിഷ്യൂ കൾച്ചറിലുമുള്ള പ്രവൃത്തിപരിചയവും ഉള്ളവർക്ക്  അപേക്ഷിക്കാം. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.

പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ബോട്ടണിയിലോ അഗീകൾച്ചറിലോ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും നഴ്‌സറി മാനേജ്‌മെന്റിലുമുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം നവംബർ 1 ന് 36 വയസ്സു കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562-ൽ നവംബർ 7, 8 തീയതികളിൽ രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്:  www.jntbgri.res.in.

സാംസ്കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 – 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ  ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: culturedirectoratec@gmail.com.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ത്യപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദത്തിലെ ക്രിയശരീര വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവുണ്ടാകണം. പരമാവധി 90 ദിവസമോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി.

താല്പര്യുള്ളവർ ഒക്ടോബർ 29 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ അഭിമുഖത്തിനെത്തണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശമുണ്ടായിരിക്കണം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!