അധ്യാപകനെ മര്‍ദിച്ച പ്രിന്‍സിപ്പലിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി. വിദ്യാലയത്തിലെ ഓഫീസ് മുറിയില്‍ പ്രവേശിച്ച അധ്യാപകനെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചു. ഊരകം എംയു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എകണോമിക്‌സ് അധ്യാപകന്‍ റോയ് വര്‍ഗീസിനാണ് മര്‍ദനമേറ്റത്. ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ അധ്യാപകനെ ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
പ്രിന്‍സിപ്പാള്‍ സെയ്ത് മുഹമ്മദ് കോയ തങ്ങള്‍ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു. എട്ടുമാസമായി അധ്യാപകന് ശമ്പളം ലഭിക്കുന്നില്ല. ഒപ്പിടാന്‍ പ്രിന്‍സിപ്പല്‍ അനുവദിക്കാറില്ല. കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഒപ്പിടുവിക്കാനും ശമ്പളം നല്‍കാനും നടപടിയെടുക്കാന്‍ ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍ഡിഡി സ്‌കൂളിന് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന് അധ്യാപകന്‍ പറഞ്ഞു.
അധ്യാപകന് അര്‍ഹതപ്പെട്ട ശമ്പളം ഉടന്‍ നല്‍കാനും കോടതി ഉത്തരവ് നടപ്പാക്കാനും ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റിഅറിയിച്ചു.




