മയക്കുമരുന്ന് കേസ്; പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവും പിഴയും

നിരോധിത മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കേസില്‍ പ്രതികള്‍ക്ക് 11 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് മാങ്കാവ് വീട്ടിലകത്ത് ഹിജാസ് (24), കല്ലാ അമന്‍ വീട്ടില്‍ ഹകില്‍ (23) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് എം പി ജയരാജ് ശി ക്ഷിച്ചത്.

2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി നീറ്റാണിമേല്‍ വെച്ചാണ് പൊലീസ് പിടിയിലായത്.

നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വച്ചതും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. എല്‍എസ്ഡി സ്റ്റാനി കൈവശം വച്ചതിന് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവ് അനുഭവിക്കണം. എംഡിഎ വില്‍ക്കാന്‍ ശ്രമിച്ചതിന് ഒരുവര്‍ തടവും 10,000 പിഴയും അടയ്ക്കണം പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവ് അനുഭവിക്കണം.

Share news
error: Content is protected !!
Scroll to Top