Section

malabari-logo-mobile

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ബൃന്ദാകാരാട്ട്

HIGHLIGHTS : brindakarat against raising the minimum age of marriage for girls

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെതിരെ ബൃന്ദാകാരാട്ട്. 21 വയസ്സിനു മുമ്പുള്ള പെൺകുട്ടികളുടെ വിവാഹം കുറ്റകരമാക്കുന്ന ഭേദഗതി പ്രായപൂർത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണ്. ഇത് അംഗീകരിക്കാനില്ലെന്ന് വൃന്ദാ കാരാട്ട്. പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും വിവാഹം കഴിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ബിൽ തിങ്കളാഴ്ച അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. വിവാഹ പ്രായം ഉയർത്താനുള്ള ബിൽ അടുത്ത ആഴ്ചത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതായി പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.

sameeksha-malabarinews

വിവാഹത്തിന് സ്ത്രീയുടെ കുറഞ്ഞ പ്രായപരിധി 18 ഇൽ നിന്ന് 21 വയസ്സ് ആക്കാൻ 2006ലെ ബാലവിവാഹ നിരോധന നിയമത്തിൽ ആണ് പ്രധാന ഭേദഗതി കൊണ്ടുവരുന്നത്. വ്യക്തിഗത നിയമങ്ങളിലും മാറ്റം വരുത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!