നിലമ്പൂര്‍; വില്‍പ്പനക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
നിലമ്പൂര്‍ പോരൂര്‍ താളിയംകുണ്ട് ് ഇല്ലിക്കല്‍ വീട്ടില്‍ ഹാരിസ് (28) ആണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്റലിജെന്‍സിന്റെ രഹസ്യവിവരത്തെതുടര്‍ന്ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് ഇന്നലെ രാത്രി ഇയാള്‍എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.600 കിലോ ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്..
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ.എസ്, അഖില്‍ ദാസ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




