മലപ്പുറം: മലപ്പുറം കലക്ടറായി വിആര്‍ പ്രേംകുമാറിനെ നിയമിച്ചു.
നിലവിലെ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സംസ്ഥാന എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് വകുപ്പ് ഡയറക്ടറാകും.
2014 ബാച്ചിലെ ഐഐസ് ഓഫീസറായ പ്രേംകുമാര്‍ തമിഴിനാട് സേലം സ്വദേശിയാണ്. വിആര്‍ പ്രേംകുമാര്‍ നേരത്തെ സര്‍വ്വേ ഡയറക്ടര്‍, സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, ഹൗസിങ്ങ് കമ്മീഷണര്‍, ഹൗസിങ്ങ് ബോര്‍ഡ് സെക്രട്ടറി, ദേവീകുളം സബ് കളക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




