പി.കെ. കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

കൊച്ചി;  ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. ഹാജരാകാന്‍ കൂടൂതല്‍ സമയം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ഇഡിയെ ബന്ധപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ കെ.ടി ജലീല്‍ എംഎല്‍എയാണ് പികെ കുഞ്ഞാലിക്കുട്ടിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൊഴി നല്‍കാന്‍ ഇഡി വിളിപ്പിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഏഴാംതിയ്യതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനെയും ഇഡി വിളിപ്പിച്ചിട്ടുണ്ടെന്ന് ജലീല്‍ പറഞ്ഞിരുന്നു.

നേരത്തേ മുസ്ലീം ലീഗ് ഭരിക്കുന്ന ഏആര്‍ നഗര്‍ സഹകരണബാങ്കില്‍ 300 കോടി രൂപയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിക്കും മകനും ഉണ്ടെന്ന ആരോപണം ജലീല്‍ ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണം വരുന്നേയൊള്ളുവന്നും ജലീല്‍ ഇന്നലെ പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top