കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തി. വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിന്റെ നടപടിക്കെതിരെ തമിഴ്നാട്ടില്‍ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദു മുന്നണിയുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ മുന്‍പില്‍ സമരം നടത്തുകയും ചെയ്തു.
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടത്തിവരുന്ന ഘോഷയാത്രകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. ഗണേശ വിഗ്രഹങ്ങള്‍ വഴിയില്‍ സ്ഥാപിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ക്കുള്ളത്.
അതേസമയം, കോവിഡ് നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നുണ്ടെന്നും, അപ്പോള്‍ എന്തിനാണ് ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നുമാണ് സമരക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. ഈ മാസം 10 നാണ് ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്.




