Section

malabari-logo-mobile

വോട്ടിങ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറില്‍. രാവിലെ മുതല്‍ സംസ്ഥാനത്ത് പല പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ ത...

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറില്‍. രാവിലെ മുതല്‍ സംസ്ഥാനത്ത് പല പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുള്ളതായി പരാതി വരുന്നുണ്ട്.
കോവളത്ത് വോട്ടിങ് യന്ത്രത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് തെളിയുന്നതായി പരാതി ഉയര്‍ന്നു. കോവളം ചൊവ്വര 151ാം ബൂത്തിലാണ് പ്രശ്‌നം. പ്രതിഷേധത്തെ തുടര്‍ന്ന് യന്ത്രം മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് നാദാപുരത്ത് മൂന്ന് പോളിങ് ബൂത്തുകളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തുടങ്ങാന്‍ വൈകി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ആര്‍.സി അമല ബേസിക് സ്‌കൂളിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി.കണ്ണൂരില്‍ മറ്റ് ബൂത്തുകളിലും യന്ത്രത്തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം കൊട്ടാരക്കര അമ്പലക്കരയിലെ ബൂത്തിലും തകരാറായതിനെ തുടര്‍ന്ന് രണ്ടു യന്ത്രങ്ങള്‍ മാറ്റേണ്ടിവന്നു. കൊല്ലം ജില്ലയിലെ പരവൂരിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിങ് വൈകി. കോട്ടയം ജില്ലയില്‍ പീരുമേട്, കൊടുവാകരണം എന്നിവിടങ്ങളിലും യന്ത്രങ്ങളില്‍ തകരാറുണ്ടായി.

sameeksha-malabarinews

അതേസമയം വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. വോട്ടിംഗ് മെഷിനുകള്‍ക്ക് തകരാര്‍ സംഭവിച്ചുവെന്ന് വ്യാകമായി പരാതിയില്ലെന്നും ചില സ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഇന്നലെ രാത്രി പലയിടങ്ങളിലും ശക്തമായ മഴ പെയ്തത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടാനും ഇത് ചില വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാനും ഇടയായിട്ടുണ്ടെന്ന് ആദ്യമേ പറഞ്ഞതാണെന്നും അദേഹം വ്യക്തമാക്കി. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും വോട്ടെടുപ്പില്‍ ഉണ്ടായിട്ടില്ല. അതാത് സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!