Section

malabari-logo-mobile

കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി

HIGHLIGHTS : 17 ാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കേരളത്തില്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. രാവിലെ ആറുമണിയോടെ രാഷ്ട...

തിരുവനന്തപുരം: 17 ാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കേരളത്തില്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. രാവിലെ ആറുമണിയോടെ രാഷ്ട്രീയപാര്‍ട്ടി
പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളത്തിലെ 20 സീറ്റടക്കം 117 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

sameeksha-malabarinews

2,61,51,534 വോട്ടര്‍മാരാണ് കേരളത്തില്‍ ഇത്തവണയുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. 174 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് 31,36,191 പേര്‍, ഏറ്റവും കുറവ് വോട്ടര്‍മാര്‍ ഉള്ളത് വയനാട് ജില്ലയിലാണ് 5,94,177 പേര്‍.

ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി. മെയ് 23 നാണ് വോട്ടെണ്ണല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!