Section

malabari-logo-mobile

എടപ്പാളില്‍ പതിനൊന്നുകാരിയുടെ മരണം കൊലപാതകം

HIGHLIGHTS : എടപ്പാള്‍: ദുരൂഹ സാഹചര്യത്തില്‍ പതിനൊന്ന് വയസ്സുകാരിയെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് റിപ്പോര്‍ട്ട.ആനക്കര ചേക്കോട് പുത്ത...

എടപ്പാള്‍: ദുരൂഹ സാഹചര്യത്തില്‍ പതിനൊന്ന് വയസ്സുകാരിയെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് റിപ്പോര്‍ട്ട.ആനക്കര ചേക്കോട് പുത്തന്‍ വീട്ടില്‍ കൂമാരന്‍ വീട്ടിലാണ് ഇവരുടെ മകളുടെ കുട്ടിയെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മണിയോടെമരിച്ച നിലയില്‍ കണ്ടെത്തിയത്. എടപ്പാള്‍ പൊറൂക്കര കുറുപ്പത്ത് വളപ്പില്‍ സുരേഷിന്റെ മകള്‍ അര്‍ച്ചന (11 ) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ ദിവസം അമ്മ വീട്ടില്‍ കുടുംബസമേതം വന്ന ഇവര്‍ ശനിയാഴ്ച്ച തിരിച്ച് പോയിരുന്നു. പിന്നീട് ഞായറാഴ്ച്ച അര്‍ച്ചനയെ അമ്മവീട്ടില്‍ നില്‍ക്കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൊണ്ടാക്കിയിരുന്നു. സംഭവം നടക്കുമ്പോള്‍ കുമാരന്റെ മറ്റൊരു മകളും അമ്മൂമയുംമാത്രമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് കുമാരന്‍ പറമ്പില്‍ നനക്കാന്‍ പോയിരുന്നു.

sameeksha-malabarinews

അര്‍ച്ചനയെ ഹാളിലെ ദിവാന്‍കോട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചയിലാണ്. സംഭവ സ്ഥലത്ത് ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി,പട്ടാമ്പി സി.ഐ, തൃത്താല എസ്.ഐ എന്നിവരെത്തി പരിശോധന നടത്തി. വീടിന് പോലീസ് കാവലേര്‍പ്പെടുത്തി. മാതാവ് ഷിജി. സഹോദരങ്ങള്‍ വൈഗ, രോഹിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!