Section

malabari-logo-mobile

സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ച് പൊതുതിരഞ്ഞെടുപ്പ്

HIGHLIGHTS : തിരുവനന്തപുരം:സമ്പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശാനുസര...

തിരുവനന്തപുരം:സമ്പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹരിതപെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിരീക്ഷണം നടത്തും. പ്ലാസ്റ്റിക്കും ഡിസ്‌പോസബിള്‍ വസ്തുക്കളും ബൂത്തുകളില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
‘ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ഹരിതചട്ട പാലനം – സംശയങ്ങളും മറുപടികളും’ എന്ന പേരില്‍ ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ സഹായകരമായ കൈപ്പുസ്തകം അച്ചടിച്ച് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ ഈ മാര്‍ഗരേഖ നല്‍കി. ഹരിതചട്ടപാലനം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!