കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്‌; കുറവ്‌ വയനാട്ടില്‍

aruvikkara-electionതിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇലക്ഷന്‍ കമ്മിഷന്‍ പുറത്തിറക്കിയ അവസാന വോട്ടര്‍പട്ടികയില്‍ മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടതല്‍ വോട്ടര്‍മാരുള്ളത്‌. ഏറ്റവും കുറവ്‌ വയനാട്ടിലാണ്‌. ഇപ്പോള്‍ പുറത്തിറങ്ങിയ വോട്ടര്‍ പട്ടിക അനുസരിച്ച്‌ സംസ്ഥാനത്ത്‌ സ്‌ത്രീ വോട്ടര്‍മാരാണ്‌ കൂടുതല്‍ ഉള്ളത്‌.

2,49,88,498 പേര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. ഇതില്‍ 1,29,81,301 സ്‌ത്രീവോട്ടര്‍മാരും 1,20,07,115 പേര്‍ പുരുഷന്‍മാരുമാണ്‌. മലപ്പുറം ജില്ലയില്‍ 28,76,835 വോട്ടര്‍മാരാണുള്ളത്‌. വയനാട്‌ ജില്ലയില്‍ 5,71,392 വോട്ടര്‍മാരാണുള്ളത്‌. മലപ്പുറം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ്‌. ഇവിടെ 25,90,470 വോട്ടര്‍മാരാണുളളത്‌. പത്തനംതിട്ട, വയനാട്‌, ഇടുക്കി, കാസര്‍ഗോഡ്‌ ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയാണ്‌.

സംസ്ഥാനത്ത്‌ 82 ഭിന്നലിംഗവോട്ടര്‍മാരും ഉണ്ട്‌.

Related Articles