Section

malabari-logo-mobile

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Voluntary blood donation camp was organized

മാറഞ്ചേരി : ബ്ലഡ് ഡോണേര്‍സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും കലാ കായിക സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ യാസ്സ് മാറഞ്ചേരിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെന്റെറിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മാറഞ്ചേരിയില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

65 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 47 പേര്‍ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററില്‍ അമല ബ്ലഡ് സെന്ററിന്റെ മൊബൈല്‍ വാനില്‍ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത യാസ്സ് മാറഞ്ചേരി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി.

sameeksha-malabarinews

രക്തദാനം നിര്‍വ്വഹിച്ച 47 പേരില്‍ 25 പേര്‍ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിര്‍വ്വഹിച്ചത്. 4 വനിതകളും രക്തദാനം നിര്‍വ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി. പ്രാദേശികമായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാന്‍ ബി ഡി കെ കൂട്ടായ്മക്ക് സാധിക്കുന്നുണ്ടെന്നു ബി ഡി കെ മലപ്പുറം ജില്ലാ കമ്മി അംഗവും യാസ്സ് മാറഞ്ചേരി പ്രസിഡന്റും കൂടിയായ ഹിജാസ് മാറഞ്ചേരി പറഞ്ഞു.
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോര്‍ഡിനേറ്റര്‍മാരും എയ്ഞ്ചല്‍സ് വിങ് അംഗങ്ങളും യാസ്സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!