Section

malabari-logo-mobile

ചേളാരി ഐ.ഒ.സി പ്ലാന്റിലെ പണിമുടക്ക് ഒത്തു തീര്‍പ്പാക്കി

HIGHLIGHTS : The strike at the Chelari IOC plant was settled

ചേളാരി ഐ.ഒ.സി പാചക വാതക ഫില്ലിങ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരും ഹെല്‍പര്‍മാരും പ്രഖ്യാപിച്ച പണിമുടക്ക് ഒത്തുതീര്‍ന്നു.

മാനേജ്മെന്റും പണിമുടക്കിന് ആഹ്വാനം ചെയ്ത യൂണിയനുകളുടെ പ്രതിനിധികളുമായി ഇന്ന് (നവംബര്‍ 29) മലപ്പുറം ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്)ടി ഷബീറലിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയം പരിഹരിച്ചത്.

sameeksha-malabarinews

വിശ്രമിക്കുന്നതിനും പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഏര്‍പ്പെടുത്തണമെന്നും ലോഡ് കയറ്റിയ വണ്ടികള്‍ ഏജന്‍സികളിലേക്ക് ലോഡ് ഇറക്കാന്‍ പോകുന്നില്ലെങ്കില്‍ കയറിയ ഗേറ്റ് വഴിതന്നെ ഗ്രൗണ്ടിലേക്ക് തിരിച്ചുവിടാനുള്ള സംവിധാനം ഒരുക്കി തരണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് (ഐ.എന്‍.ടി.യു.സി), കേരള പ്രദേശ് പെട്രോളിയം & ഗ്യാസ് മസ്ദൂര്‍ സംഘം (ബി.എം.എസ്) എന്നീ യൂണിയനുകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!