മലപ്പുറം പരപ്പനങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം  പരപ്പനങ്ങാടി റോഡില്‍ കാരാതോട് കള്‍വര്‍ട്ടിന്റെയും ഡ്രൈനേജിന്റെയും പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 3 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹനഗതാഗതത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.

മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ അധികാരത്തൊടി കുറ്റാളൂര്‍ സെക്കന്റ് റീച്ച് വഴി കാരാത്തോട് ടൗണിലേക്കോ വേങ്ങര കുറ്റാളൂരിലേക്കോ പോവണം. പരപ്പനങ്ങാടിയില്‍ നിന്നും മലപ്പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ സാധാരണ വരുന്ന രീതിയിലും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top