Section

malabari-logo-mobile

യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for the Youth Club Award

മലപ്പുറം: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം , തൊഴില്‍ പരിശീലനം,സാമൂഹ്യക്ഷേമം, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാസാംസ്‌കാരിക കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്.

സംസ്ഥാന തലത്തില്‍ 75000 രൂപയും ദേശീയ തലത്തില്‍ 3 ലക്ഷം , 1 ലക്ഷം , 50000 എന്ന ക്രമത്തില്‍ 3 അവാര്‍ഡുകളുമാണുള്ളത്. കഴിഞ്ഞ രണ്ട്വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക മാതൃകയിലുള്ള ഫോമില്‍ ഫോട്ടോ, പത്ര കട്ടിംഗുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്തത് സഹിതം വേണം അപേക്ഷിക്കാന്‍.

sameeksha-malabarinews

അപേക്ഷകള്‍ ഡിസംബര്‍ 15 ന് 5 മണിക്ക് മുമ്പ് ജില്ലാ യൂത്ത്ഓഫീസര്‍, നെഹ്‌റുയുവ കേന്ദ്ര , സിവില്‍ സ്റ്റേഷന്‍, മലപ്പുറം, എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483-2734848.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!