ലിങ്ക് പൂക്കാട്ടിരി- റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

ലിങ്ക് പൂക്കാട്ടിരി- റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വലിയകുന്ന് മുതല്‍ മേച്ചേരിപറമ്പ് വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 30 മുതല്‍ പ്രവൃത്തി തീരുന്നത് വരെയുള്ള ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹന ഗതാഗതത്തിനായി വാരിയത്ത് പടി- മങ്കേരി- വെണ്ടല്ലൂര്‍ റോഡ് ഉപയോഗപ്പെടുത്തണം.

ഒതുക്കുങ്ങല്‍ – ചെറുകുന്ന് അരിച്ചോള്‍- ആനോള്‍ റോഡില്‍ മേലെകുളമ്പില്‍ ഓവുപാലം പുതുക്കി പണിയുന്നതിനാല്‍ നവംബര്‍ 30 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പുത്തൂര്‍ വഴി തിരിഞ്ഞു പോവണം.

അകമ്പാടം- എരുമമുണ്ട റോഡില്‍ ചെട്ടിയാംപാറ ഓവുപാലം നവീകരിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 1 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഗതാഗതത്തിനായി പെരുമ്പത്തൂര്‍ ചെമ്പന്‍കൊല്ലി വഴിയുള്ള റോഡ് ഉപയോഗപ്പെടുത്തണം.

 

Share news
error: Content is protected !!
Scroll to Top