വോള്‍ട്ടേജ് ക്ഷാമത്തില്‍ വലഞ്ഞ് പരപ്പനങ്ങാടി പനയത്തില്‍ പള്ളി പരപ്പില്‍ റോഡ് പ്രദേശം;പരാതിയുമായി നാട്ടുകാര്‍

പരപ്പനങ്ങാടി:കടുത്ത വോള്‍ട്ടേജ് ക്ഷാമത്തെ തുടര്‍ന്ന് ദുരതത്തിലായ നഗരസഭ ഡിവിഷന്‍ 13 പനയത്തില്‍ പള്ളി പരപ്പില്‍ റോഡ് പ്രദേശത്തുകാര്‍.

ദൈനംദിന ജീവതത്തെ ബാധിക്കുന്നതരത്തില്‍ ഉണ്ടായിരിക്കുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കണ്ടെത്തി ഈ പ്രദേശത്തുകാരുടെ ആവശ്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി പരപ്പനങ്ങാടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പ്രദേശത്തുകാരുടെ ഒപ്പുശേഖരണം നടത്തി പനയത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍ പി.ടി, മുന്‍ നഗരസഭ കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

അതെസമയം പ്രദേശത്തുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top