എടപ്പാള്‍: നടുവട്ടം യുവ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ അകാലത്തില്‍ വിട്ട് പിരിഞ്ഞ യുവ സാംസ്‌കാരിക സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ അലിഭായുടെ ഒന്നാം ഓര്‍മ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററില്‍
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ കയ്യൊപ്പും, പ്രതിജ്ഞയും നടന്നു, ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലഹരിയുടെ ദൂഷ്യഫലങ്ങള്‍ വിവരിക്കുന്നതുമായ ഇരുന്നൂറിലധികം പോസ്റ്ററുകള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.പരിപാടി യുവ സാംസ്‌കാരിക സംഘടന പ്രസിഡന്റ് റിയാസ്. യു. വി.യുടെ അധ്യക്ഷതയില്‍ വട്ടകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് ഉത്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ കഴുങ്കില്‍ മജീദ് ആശംസകള്‍ അറിയിച്ചു കൊണ്ട് സംസാരിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തികോഡിനേറ്ററും കൂടിയായ പ്രമോദ് പി പി നേതൃത്വം നല്‍കി. യുവ സാംസ്‌കാരിക സംഘടന ജനറല്‍ സെക്രട്ടറി ജുനൈദ് നടുവട്ടം സ്വാഗതം പറഞ്ഞ ചടങ്ങിന് യുവ സാംസ്‌കാരിക സംഘടന രക്ഷാധികാരി സഗീര്‍.കെ.വി നന്ദി പറഞ്ഞു.




