പാലക്കാട്: പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. 76 വയസ്സായിരുന്നു.
പാലക്കാട് ഒറ്റപ്പാലം പാതയില്‍ മാങ്കുറുശിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെ കല്ലൂര്‍മുച്ചേരിയിലാണ് അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണന്‍ എന്ന കല്ലൂര്‍ ബാലന്റെ വീട്.പത്താം ക്ലാസുവരെയാണ് ബാലന്‍ പഠിച്ചത്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിന്‍ പ്രദേശം വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവിലാണ് ബാലന്‍ പച്ചയണിയിച്ചത്.
പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ് ,വേപ്പ്, ഉങ്ങ്,പുളി,മുള ,ഞാവല്‍ തുടങ്ങി ഇരുപത്തി അഞ്ച് ലക്ഷത്തോളം തൈകളാണ് കല്ലൂര്‍ ബാലന്‍ നട്ടുപിടിപ്പിച്ചത്. വേനല്‍ക്കാലത്ത് കാട്ടില്‍ വന്യമൃഗങ്ങള്‍ക്കായ് ഭക്ഷണവും വെള്ളവും നല്‍കുക, മലയിലെ പാറകള്‍ക്കിടയിലായി കുഴിയുണ്ടാക്കി പക്ഷികള്‍ക്കും പ്രാണികള്‍ക്കും വെള്ളം എത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അദേഹം ചെയ്തിരുന്നു. വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്‌സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാര്‍ഡുകളും അദേഹത്തിന് ലഭിച്ചിരുന്നു.
പച്ചഷര്‍ട്ടും പച്ചലുങ്കിയും തലയില്‍ പച്ചക്കെട്ടുമായിരുന്നു കല്ലൂര്‍ ബാലന്റെ സ്ഥിരമായുള്ള വേഷം. ഭാര്യ ലീല. രാജേഷ്, രജീഷ്, രജനീഷ് എന്നിവര്‍ മക്കളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




