വ്‌ളോഗര്‍ സുജിത്ത് ഭക്തന്റെ ഇടമലക്കുടി സന്ദര്‍ശനം; അനുമതിയില്ലാതെയെന്ന് വനംവകുപ്പ്;അന്വേഷണം ആരംഭിച്ചു

മൂന്നാര്‍ : വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍ ആദിവാസി ഗോത്രപഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് നടത്തിയ യാത്ര അനുമതിയില്ലാതെയാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഡീന്‍ കുര്യാക്കോസ് എം പിക്കൊപ്പമാണ് സുജിത്ത് ഇടമലക്കുടി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടമലക്കുടി. അത്യാവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇങ്ങോട്ട് പ്രവേശനമില്ല. കഴിഞ്ഞദിവസമാണ് ഇവിടെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനും സംഘത്തിനും ഒപ്പം സുജിത്ത് ഭക്തന്‍ എത്തി രംഗങ്ങള്‍ പകര്‍ത്തിയത്. ഇടമലക്കുടിയിലെ എല്‍പി സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നല്‍കാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തന്‍ സാമൂഹ്യമാധ്യങ്ങളിലൂടെ അറിയിച്ചത്.

യാത്രയെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് മൂന്നാര്‍ പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. അതെസമയം സുജിത്ത് ഭക്തന്‍ അനധികൃതമായി വീഡിയോ പകര്‍ത്തിയ സംഭവം അന്വേഷണം വേണമെന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top