Section

malabari-logo-mobile

വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

HIGHLIGHTS : VK Ibrahim kunhu arrested

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിം കുഞ്ഞിനെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിയില്‍ എത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിജിലന്‍സിന്റെ നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ പ്രവേശിച്ചതെന്ന ആരോപണം നിലനില്‍ക്കെയാണ് വിജിലന്‍സിന്റെ നിര്‍ണായക നീക്കം.

sameeksha-malabarinews

വിജിലന്‍സ് സംഘം രണ്ട് സംഘമായാണ് നീങ്ങിയത്. ഒരു സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലേക്കും മറ്റൊരു സംഘം ആശുപത്രിയിലേക്കുമായിരുന്നു. ആശുപത്രിയിലെത്തിയ ഉദ്യോഗസ്ഥര്‍ അധികൃതരുമായി സംസാരിച്ചു.ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് വിവരം.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണ്ണായക നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് വിജിലന്‍സ് കൈമാറിയിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!