ഖുശ്ബു സഞ്ചരിച്ചകാര്‍ അപകടത്തില്‍പ്പെട്ടു

actress khushboo car accident

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടസമയത്ത് ഭര്‍ത്താവ് സുന്ദറും ഖുശ്ബുവിനൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് ഇവര്‍ സഞ്ചിച്ച കാറില്‍ ട്രക്ക് ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. താങ്ങള്‍ സുരക്ഷിതരാണെന്ന് ഖുശ്ബു അറിയിച്ചു.

കടലൂരില്‍ ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു ഖുശ്ബുവും ഭര്‍ത്താവും. വേല്‍മുരുകന്‍ തങ്ങളെ രക്ഷിച്ചെന്നും വേല്‍മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ഫലമാണിതെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയാണെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •