
തിരുവനന്തപുരം വിഴിഞ്ഞത്ത് പെട്രോൾ പമ്പിൽ ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിലക്കിയതിനാണ് അക്രമം.
വെട്ടേറ്റ പെട്രോൾപമ്പ് ജീവനക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
പെട്രോളടിക്കുന്നതിനായി എത്തിയവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ജീവനക്കാരൻ തടഞ്ഞതിനെ തുടർന്ന് വാക്കു തർക്കത്തെ തുടർന്നാണ് അക്രമം. പമ്പിൽ നിന്ന് മടങ്ങിയ യുവാക്കൾ കൂടുതൽ പേരുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




